ഡ്രഗ് ലൈസന്‍സുകള്‍ ഫര്‍മസിസ്റ്റുകള്‍ക്കു മാത്രമായി നിജപ്പെടുത്തണം: കെ.പി.പി.എ തളിപ്പറമ്പ് ഏരിയ സമ്മേളനം

തളിപ്പറമ്പ്: യാതൊരു മാനദണ്ഡവുമില്ലാതെ ഡ്രഗ് ലൈസന്‍സുകള്‍ അനുവ ദിക്കുന്ന പ്രവണത ഉടന്‍ അവസാനിപ്പിക്കണമെന്നും, ലൈസന്‍സുകള്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മാ ത്രമായി നിജപ്പെടുത്തണ മെന്നുംകേരള പ്രൈവറ്റ് ഫര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി.പി. രാജീവന്‍ ഉദ്ഘാടനം ചെ യ്തു.

ഇഹ്‌സാന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.

എം.പി.ശ്രീനിമ്യ ക്ലാസെടുത്തു.

സംസ്ഥാന കമ്മിറ്റി അംഗം പി.പി.അനില്‍കുമാര്‍ മു ഖ്യപ്രഭാഷണം നടത്തി.

എന്‍.ദിനേഷ്, വി.ബി.രാജേഷ്, തോമസ് ജോസഫ്, ജയറാം പട്ടുവം എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ഇഹ്സാന്‍ അഹമ്മദ്(പ്രസിഡന്റ്), വി.ബി.രാജേഷ്, കെ.വി.ലജിത(വൈസ് പ്രസിഡന്റ് ), എന്‍.ദിനേഷ് (സെക്രട്ടറി), നസീമ റഷീദ്, ടി.വി.രാഖി(ജോ. സെക്രട്ടറി), കെ.വി. തങ്കമണി (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.