റിബല്‍ സ്ഥാനാര്‍ത്ഥികളായി മല്‍സരത്തിനിറങ്ങിയ ദമ്പതികളെ കോണ്‍ഗ്രസ് പുറത്താക്കി.
കണ്ണൂര്‍: റിബല്‍ സ്ഥാനാര്‍ത്ഥികളായി മല്‍സരത്തിനിറങ്ങിയ ദമ്പതികളെ കോണ്‍ഗ്രസ് പുറത്താക്കി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരിയാരം ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നതും,
പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി വിമത പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ടി സൗമിനി (വാര്‍ഡ് -14 തൊണ്ടന്നൂര്‍), 14-ാം വാര്‍ഡ് പ്രസിഡന്റ് പയ്യരട്ട നാരായണന്‍ (വാര്‍ഡ്-16 പരിയാരം)
എന്നിവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.
പയ്യരട്ട നരായണന്‍ മണ്ഡലം പ്രസിഡന്റ് പി.വി.സജീവനെതിരെയും ഭാര്യ സൗമിനി വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്പി.സാദിത ടീച്ചര്‍ക്കെതിരെയുമാണ് മല്‍സരിക്കുന്നത്.
മണ്ഡലം പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും ഒരുപോലെ കയ്യാളുന്നതില്‍ പ്രതിഷേധിച്ചാണ് പയ്യരട്ട ദമ്പതികള്‍ മല്‍സര രംഗത്തെത്തിയത്.
