ജീവന്‍പണയം വെച്ച് വോട്ടുചെയ്യുന്ന വരഡൂലുകാര്ക്ക് ബിഗ് സല്യൂട്ട്
തളിപ്പറമ്പ്: പോളിംഗ് സ്റ്റേഷന് എ.കെ.ജി നന്ദിരത്തിലെ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലയില്‍, ക്യൂനില്ക്കേണ്ടത് റോഡില്‍.
വാഹനാപകടം ഭയന്ന് വോട്ടര്‍മാര്‍.
കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 വരഡൂലിലെ വോട്ടര്‍മാര്‍ക്കാണ് ഈ ദുര്‍ഗതി.
ചീറിപ്പായുന്ന വാഹനങ്ങളുടെ ടയറിനടയില്‍ കുടുങ്ങാതെ
തിരക്കേറിയ എയര്‍പോര്‍ട്ട് റോഡിലാണ് വോട്ടുചെയ്യാനായി ക്യൂനില്‍ക്കേണ്ടി വരുന്നത്.
ബി.ജെ.പി. പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടിരുന്നുെവങ്കിലും അംഗീകരിക്കപ്പെട്ടില്ല.
1241 വെട്ടര്മാരാണ് ഇവിടെ വോട്ടുചെയ്യാനുള്ളത്.
ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനമാണ് ഇതെന്ന് വോട്ടുചെയ്യാനെത്തിയവര്‍ പറയുന്നു.
