നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടയാളുടെ വീടിന് നേരെ സി.പി.എം ആക്രമം

തളിപ്പറമ്പ്: നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിട്ടയാളുടെ വീടിന് നേരെ സി.പി.എം ആക്രമം.

തളിപ്പറമ്പ് നഗരസഭ 26-ാം വാര്‍ഡായ തുരുത്തിയില്‍ നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മറിയംബി ജാഫറിന്റെ നാമനിര്‍ദ്ദേശപത്രികയില്‍ നിര്‍ദ്ദേശകനായി ഒപ്പിട്ട അഴീക്കോടന്റകത്ത് റഫീക്കിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രിയില്‍ 20 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ആക്രമം നടത്തിയത്.

സംഭവത്തില്‍ വീടിന്റെ മേല്‍ക്കൂര മേഞ്ഞ മെറ്റല്‍ഷീറ്റും അടുക്കള ഭാഗത്തുള്ള ജനല്‍ പാളികളും തകര്‍ന്നിട്ടുണ്ട്.

ആക്രമിക്കപ്പെട്ട വീട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ അള്ളാംകുളം മഹമ്മൂദ്, പി.കെ.സുബൈര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി.നസീര്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.പി.വി.അബ്ദുള്ള, ഖത്തര്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് കെ.പി. ഹനീഫ എന്നിവര്‍ സന്ദര്‍ശിച്ചു.