ഓര്‍ത്തോവിഭാഗത്തില്‍ മേജര്‍ ഓപ്പറേഷനുകള്‍ ഇന്ന് ആരംഭിക്കും. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിലെ സി-ആം മെഷീനിന്റെ തകരാറുകള്‍ പരിഹരിച്ചു.

ഇന്ന് രാവിലെ മുതല്‍ മേജര്‍ ശസ്ത്രക്രിയകള്‍ ആരംഭിക്കും. കഴിഞ്ഞ 2021 ഡിസംബര്‍ 21 ന് ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

2019 ല്‍ 23 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മെഷീന്‍ ഇടക്കിടെ പണിമുടക്കുന്നത് ശസ്ത്രക്രിയകള്‍ മുടങ്ങാനിടയാക്കിയിരുന്നു.

പ്രമുഖരായ ചില ഡോക്ടര്‍മാര്‍ രാജിവെച്ചുപോയതിനാല്‍ ഓപ്പറേഷന്‍ ആഴ്ച്ചയില്‍ 3 ദിവസങ്ങളിലായി പരിമിതപ്പെടുത്തിയിരുന്നു. അതിനിടയിലാണ് സി-ആം മെഷീന്‍ കേടായത്.

ഓര്‍ത്തോ വിഭാഗം തലവന്‍ ഡോ.സുനില്‍, അസോസിയേറ്റ് പ്രഫസര്‍ ഡോ.റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ വൈകിപ്പോയ എല്ലാ പ്രധാന ശസത്രക്രിയകളും നടക്കും.

കാന്‍സര്‍ വിഭാഗത്തിലെ കോബാള്‍ട്ട് തെറാപ്പി മെഷീന്‍ ഒന്നരവര്‍ഷമായി കേടായികിടക്കുന്നതിന് പകരമായി പുതിയ മെഷീന്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ തലശേരിയിലും കോഴിക്കോടും മംഗളൂരുവിലുമുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്.