പൊതുപ്രവര്‍ത്തകരെ രാഷ്ട്രീയത്തിലുപരി അംഗീകരിച്ചുകൊണ്ട് സി.പി.എം
തളിപ്പറമ്പ്: രാഷ്ടീയത്തില്‍ ഉപരിയായി പൊതുരംഗത്തെ പ്രഗല്‍ഭ വ്യക്തിത്വങ്ങളേയും പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്തുന്ന സി.പി.എം സമീപനം പൊതുവെ സ്വീകാര്യമാവുന്നു.
പാര്‍ട്ടി സഹയാത്രികനും പ്രശസ്ത സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ഷെറിയോടൊപ്പം പൊതുസാമൂഹ്യ പ്രവര്‍ത്തകനും തളിപ്പറമ്പിലെ ആദ്യ കാല പത്രപ്രവര്‍ത്തകനുമായിരുന്ന കെ.പി.മൊയ്തു പരിയാരം,
ആധ്യാത്മിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍നായര്‍,
ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷഫീക്ക് അഹമ്മദ്,
കീഴാറ്റൂര്‍ സമര നായകന്‍ സുരേഷ് കീഴാറ്റൂര്‍ എന്നിവര്‍ സി.പി.എം. പ്രവര്‍ത്തകര്‍ അല്ലെങ്കിലും ഇന്നലെ നടന്ന സി പി എം തളിപ്പറമ്പ് ഏരിയ പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതിയിലേക്ക് പ്രത്യേകം
ക്ഷണിച്ചു കൊണ്ട് പൊതുസമൂഹത്തിന് വ്യക്തമായ സൂചനകളാണ് നല്‍കിയത്. ഇതില്‍ മണികണ്ഠന്‍ നായരെ സംഘാടക സമിതിയുടെ ജോ.കണ്‍വീനറാക്കാനും പാര്‍ട്ടി തയ്യാറായി.