ഡി.പി.ആര്‍ കത്തിച്ചു-മാടായിലെ കെ-റെയില്‍ ഇരകളുടെപ്രതിഷേധം

പഴയങ്ങാടി: സംസ്ഥാന കെ-റെയില്‍ വിരുദ്ധ സമിതിയുടെ ആഹ്വാന പ്രകാരം, റിപ്പബ്ലിക്ക് ദിനത്തില്‍
സംസ്ഥാനമൊട്ടുക്കും ഡി.പി.ആര്‍കത്തിച്ച് പ്രതിഷേധം

രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മാടായിപ്പാറ സംരക്ഷണ സമിതിയുടെയും കെ-റെയില്‍ വിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഡി.പി ആറിന്റ കോപ്പി

കത്തിക്കലിന്റെ ജില്ലാതല ഉത്ഘാടനം കെ.റെയില്‍ വിരുദ്ധ സമിതിയുടെ ജില്ല ചെയര്‍മാന്‍ എ.പി. ബദറുദ്ദീന്റെ അദ്ധ്യക്ഷതയില്‍

മാടായി പാറ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.പി.ചന്ദ്രാംഗദന്‍ ഉത്ഘാടനം ചെയ്തു.

സ്ത്രീകളടക്കം നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മാടായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി.റിയാസ്, സമദ് ചു ട്ടാട് ,രാമചന്ദ്രന്‍ പട്ടേരി, വി.പി.മുഹമ്മദലി മാസ്റ്റര്‍,

എസ്.യു.റഫീക്ക് പ്രഭാകരന്‍ കടന്നപ്പള്ളി, വി.വി. ഉണ്ണികൃഷ്ണന്‍, വി.വി.ചന്ദ്രന്‍, പാറയില്‍ കൃഷ്ണന്‍, എം.വി. നജീബ്, ടി.സുഹൈല്‍, സല്‍മ, ഫൈസല്‍ പുതിയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.