ജെ.സി.ബി തീവെച്ച് നശിപ്പിച്ചു-

കുറ്റിയാടി: കുമ്പളച്ചോലയില്‍ റോഡ് പണിക്കെത്തിച്ച ജെ.സി.ബി തീവെച്ച് നശിപ്പിച്ചു.

റോഡ് പ്രവര്‍ത്തിക്കായി എത്തിച്ച് സൈറ്റ് ഓഫീസിന് സമീപം പറമ്പില്‍ നിര്‍ത്തിയിട്ട ജെ.സി.ബിക്കാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ തീ പീടിച്ചത്.

നാദാപുരത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. സംഭവത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.

കുളങ്ങരത്ത്-നമ്പത്താംകുണ്ട്-വാളൂക്ക്- വിലങ്ങാട് റോഡ് പ്രവൃത്തിക്കായി കിഫ്ബിയില്‍ നിന്നും 48 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ പ്രവൃത്തിയായിരുന്നു നടക്കാനിരുന്നത്.