സത്യസന്ധതയുടെ യഥാര്‍ത്ഥ അവകാശി എസ്.ഐ ടി.രഞ്ജിത്ത്

തളിപ്പറമ്പ്: ഇന്ന് രാവിലെ പുഷ്പഗിരിയില്‍ വെച്ച് വീണുകിട്ടിയ 50,000 രൂപ ഉടമക്ക് തിരിച്ചുകിട്ടിയ സംഭവത്തില്‍ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നു.

വളപട്ടണം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ മാവിച്ചേരി സ്വദേശിയായ ടി.രഞ്ജിത്തിനാണ് പണം വീണുകിട്ടിയത്.

രാവിലെ സ്റ്റേഷനിലേക്ക് പോകേണ്ട തിരക്കിനിടയില്‍ പണം അവിടെയുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളെ ഏല്‍പ്പിച്ച രഞ്ജിത്ത്

പണമടങ്ങിയ കെട്ട് റോഡിന് നടുവിലായതിനാല്‍ ഇപ്പോള്‍ വീണതായിരിക്കുമെന്നും ഉടമസ്ഥന്‍ അന്വേഷിച്ചു വന്നാല്‍

ഏല്‍പ്പിക്കാനും വിവരം പോലീസിലറിയിക്കാനും പറഞ്ഞാണ് തിരിച്ചുപോയത്.

പണം ചുമട്ടുതൊഴിലാളികള്‍ക്കാണ് ലഭിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് യഥാര്‍ത്ഥ സംഭവം രഞ്ജിത്ത് വെളിപ്പെടുത്തിയത്.