സര്‍ക്കാര്‍ അറിയിപ്പുകള്‍-(4-2-2-2022)

അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തില്‍ ക്രമീകരണം

 

കണ്ണൂര്‍ വാട്ടര്‍ സപ്ലൈ സ്‌കീമില്‍ നിന്നുള്ള കുടിവെളള ഉപഭോഗം വളരെയധികം കൂടിയതിനാല്‍ അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന്‍ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അഴീക്കോട് കച്ചേരിപ്പാറ ടാങ്കില്‍ നിന്നും നിലവില്‍ അഴീക്കോട് നോര്‍ത്ത്, സൗത്ത് സോണുകളില്‍ തുടര്‍ച്ചയായി രണ്ട് ദിവസം അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ ജലവിതരണം നടത്തി വരുന്നത് ഇനി മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ഒരു ഭാഗത്തേക്ക് വിതരണം നടത്തുന്ന രീതിയിലേക്ക് മാറ്റിയതായി അറിയിച്ചു.

 

കലാഭവന്‍മണി നാടന്‍പാട്ട് മത്സരം

 

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍മണിയുടെ സ്മരണാര്‍ഥം ജില്ലാതലത്തില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത് ക്ലബുകള്‍ക്ക് പങ്കെടുക്കാം. 18നും 40 ഇടയില്‍ പ്രായമായവര്‍ 10 മിനുട്ട് ദൈര്‍ഘ്യമുളള നാടന്‍പാട്ടുകളുടെ വീഡിയോ എംപി 4 സൈസ്, ഒരു ജിബിയ്ക്കുളളില്‍ റെക്കോര്‍ഡ് ചെയ്ത് കണ്ണൂര്‍ ജില്ലാ യുവജനകേന്ദ്രത്തില്‍ നേരിട്ട് ഫെബ്രുവരി 15-നകം ലഭിക്കണം. വീഡിയോയുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം 2022 എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 25000, 10000, 5000 എന്നിങ്ങനെയും സംസ്ഥാനത്തില്‍ ഒരു ലക്ഷം, 75000, 50000 എന്നിങ്ങനെയും ക്യാഷ് െ്രെപസ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ യുവജനകേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ്ബ്ജയിലിന് സമീപം, കണ്ണൂര്‍-2, ഫോണ്‍: 0497 2705460, 9961777237.

 

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്
ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

 

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷന്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.വിശദാംശങ്ങള്‍ wwws.rccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കണ്ണൂര്‍ ജില്ലയില്‍ 11 പഠന കേന്ദ്രങ്ങളുണ്ട്.

കേരള ചിക്കന്‍ പദ്ധതി
ബ്രഹ്മഗിരിക്ക് 90 ലക്ഷം അനുവദിച്ചു

കേരള ചിക്കന്‍ പദ്ധതിയില്‍ കര്‍ഷകര്‍ നേരിടുന്ന കോഴിതീറ്റ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 90 ലക്ഷം അനുവദിച്ചു. പദ്ധതി നിര്‍വഹണ ഏജന്‍സിയെന്ന നിലയില്‍ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്കാണ് പ്രവര്‍ത്തന മൂലധനമായി തുക കൈമാറുക.
നോഡല്‍ ഏജന്‍സികള്‍ക്ക് റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് (ആര്‍.കെ.ഐ) വഴി പ്രഖ്യാപിച്ച തുകയിലെ പ്രവര്‍ത്തന മൂലധനമായാണ് ബ്രഹ്മഗിരിക്ക് 90 ലക്ഷം അനുവദിച്ച് മൃഗസംരക്ഷണവകുപ്പ് ഉത്തരവിറക്കിയത്. കോഴിക്കുഞ്ഞ്, കോഴിത്തീറ്റ എന്നിവ സ്വന്തമായി ഉത്പാദിപ്പിച്ച് ഇടനിലക്കാരെ ഒഴിവാക്കി പദ്ധതി നടത്തിപ്പിലൂടെ ലഭ്യമാകുന്ന അധിക വരുമാനം കര്‍ഷകര്‍ക്ക് തന്നെ നല്‍കുകയും മിതമായ വിലയില്‍ ഗുണമേന്മയുള്ള കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയുമാണ് പദ്ധതിയിലൂടെ ബ്രഹ്മഗിരി ലക്ഷ്യമിടുന്നത്.