വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണം-ജോയി കൊന്നക്കല്‍
കണ്ണൂര്‍: 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായി ഭേദഗതി വരുത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആവശ്യപ്പെട്ടു.
വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുവാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.
വന്യമൃഗ അക്രമത്തില്‍ മരിക്കുന്നവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. വനമേഖലയില്‍ സര്‍ക്കാര്‍
അനുവദിക്കുന്ന ഫണ്ടുകള്‍ യഥാസമയം ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുവാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍
തയ്യാറാവണമെന്നും, കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ച്, കൃഷിക്കാര്‍ക്ക് തോക്കിന് ലൈസന്‍സ് നല്‍കി പന്നിയെ വെടിവെച്ച്
ലഭിക്കുന്ന മാംസം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വില്‍പ്പന നടത്തി ആ വരുമാനം വനാതിര്‍ത്തികളില്‍ താമസിക്കുന്ന കൃഷിക്കാര്‍ക്ക് വേണ്ടി വിനയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1972 ലെ കേന്ദ്ര വനം നിയമം ഭേദഗതി ചെയ്യുക, വന്യജീവികളെ വനത്തില്‍ സംരക്ഷിക്കുക, വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുക, കൃഷിക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം
നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് അല്‍ഫോണ്‍സ് കളപ്പുര അധ്യക്ഷത വഹിച്ചു.കെ. ടി സുരേഷ് കുമാര്‍, തോമസ് മാലത്ത്, സേവി വി വി, ബിനു മണ്ഡപം,വിപിന്‍ എടൂര്‍,ജെയിംസ് ടി എസ്, ബെന്നിച്ചന്‍ മടത്തിനകം, ബിനു ഇലവുങ്കല്‍,
അമല്‍ കൊന്നക്കല്‍, തോമസ് ഇടക്കരക്കണ്ടം, ജോണ്‍ കൊച്ചുകരോട്ട്, വര്‍ക്കി വട്ടപ്പാറ, മാത്യു ഏണിക്കാട്ടില്‍, മാത്യു വള്ളിക്കാവുങ്കല്‍, ജോസ് ചേന്നക്കാട്ടുകുന്നേല്‍, തോമസ് പണ്ടാരപ്പാട്ട്, ജോസ് മണ്ഡപത്തില്‍, എബിന്‍ കുമ്പുക്കല്‍, ലിന്റോ കുടിലില്‍ എന്നിവര്‍ പ്രസംഗിച്ചു.
