കേരളത്തില്‍ മയക്കുമരുന്ന് ഗുണ്ടാ മാഫിയകളുടെ വിളയാട്ടം- പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം-സുധീഷ് കടന്നപ്പള്ളി

തളിപ്പറമ്പ്: കേരളത്തെ മയക്കു മരുന്ന് ഗുണ്ടാ മാഫിയകളുടെ വിളനിലമാക്കരുതെന്നും പോലീസ് നഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി ആവശ്യപ്പെട്ടു.

മയക്കുമരുന്ന് ഗുണ്ടാ മാഫിയകളെ നിലയ്ക്ക് നിര്‍ത്തുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള സോഷ്യലിസ്‌റ് യൂത്ത് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ജാഗ്രത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ ജില്ലാ സെക്രട്ടറി കെ.വി.ഉമേഷ് അധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ.അജീര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സുനില്‍കുമാര്‍

കെ.എസ്.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ.ഉമേശന്‍, കണ്ണൂര്‍ ജില്ലാ ട്രഷറര്‍ എം.വി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്് പി.പ്രജുല്‍ സ്വാഗതം പറഞ്ഞു.