ശ്രീരാമനവമി രഥയാത്ര–29 ന് കണ്ണൂര്‍ ജില്ലയില്‍-ആദ്യസ്വീകരണം ചീമേനി അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍-
കണ്ണൂര്‍: ശ്രീരാമനവമി രഥയാത്രയ്ക്ക് ചീമേനി കിണര്‍മുക്ക് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ മാര്‍ച്ച് 29 ന് രാവിലെ 10 മണിക്ക് സ്വീകരണം നല്‍കും.
രാവിലെ ഹോമം, സഹസ്രനാമാര്‍ച്ചന, രാമായണ പാരായണം, രാമായണ സന്ദേശം എന്നിവയുണ്ടാകും. സ്വാമി സാധുവിനോദ്ജി, സ്വാമി നാഗേന്ദ്ര വനം ( ബദരീനാഥ് ), സ്വാമി സത്യാനന്ദ, ഡോ: സനല്‍ ചന്ദ്രന്, പ്രഭാകരന് പൂജാരി എന്നിവര്‍ പ്രസംഗിക്കും.
പത്മാക്ഷി (പപ്പാച്ചി അമ്മ), സുജ, സുഷമ എന്നവരുടെ വേദപാരായണവും ഉണ്ടാകും. അന്നദാനപ്രസാദവും നടക്കും.
വൈകുന്നേരം മുന്നിന് ചീമേനിയില്‍ നിന്നും പുറപ്പെടുന്ന യാത്രക്ക് വൈകുന്നേരം നാലിന് തളിപ്പറമ്പ് ഹൈവേയില്‍ സ്വീകരണം നല്‍കും.
വൈകുന്നേരം 5 ന് പള്ളിക്കുന്ന് കുന്നാവ് ജലദുര്‍ഗ ക്ഷേത്രത്തിലാണ് അന്നത്തെ സമാപന പരിപാടി. 30 ന് കൂത്തുപറമ്പ്, കൊട്ടിയൂര്‍, ബോയ്സ്ടൗണ്‍, മാനന്തവാടി എന്നിവിടങ്ങളും സ്വീകരണം നല്‍കും.
മാര്‍ച്ച് 27 നാണ് ശ്രീരാമനവമി രഥയാത്ര കൊല്ലൂര്‍ മൂകാംബികയില്‍ നിന്നും ആരംഭിക്കുക. ഏപ്രില്‍ 10 ന് ശ്രീരാമനവമി സമ്മേളനത്തോടെ സമാപിക്കും.