പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രഹ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 2 ശനിയാഴ്ച …

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രക്ഷേത്രം നിര്‍മ്മിക്കും.

ക്ഷേത പ്രതിഷ്ഠാദിനമായ ഏപ്രില്‍ 2 ശനിയാഴ്ച തന്ത്രിവര്യന്‍ ബ്രഹ്മശ്രീ .കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി നവഗ്രഹക്ഷേത്രത്തിന്റെ ശിലാസ്ഥാപനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീധര്‍മ്മശാസ്ത ക്ഷേത്രങ്ങളില്‍ ഉപദേവതയായി നവഗ്രഹങ്ങളെ പ്രതിഷ്ഠിക്കുന്നത് ഇതാദ്യമായാണ്.

ആദ്യകാലത്ത്  ദ്രാവിഡരുടേയും പിന്നീട് ബൗദ്ധരുടെയും ഒടുവില്‍ ഹൈന്ദവരുടെയും ആരാധനാ മൂര്‍ത്തിയായിത്തീര്‍ന്ന ഭഗവാനാണ് ശ്രീധര്‍മ്മശാസ്താവ്.

പ്രധാനമായും ദക്ഷിണേന്ത്യയില്‍ ആണ് ധര്‍മ്മശാസ്താവ് ആരാധിക്കപ്പെടുന്നത്. കേരളസൃഷ്ടാവായ പരശുരാമന്‍ കേരളത്തെ

പരദേശീയരില്‍ നിന്നും രക്ഷിക്കുന്നതിനായി ധര്‍മ്മശാസ്താവ് എന്ന ഭൂതനാഥനെയും വരാഹമൂര്‍ത്തിയെയും പ്രതിഷ്ഠിച്ചിരുന്നു.

ശൈവവൈഷ്ണവ സംയോജനവും ശനിഗ്രഹപ്രതിനിധിയുമായ ഈ ദേവന്‍ പത്‌നികളായ പൂര്‍ണ്ണ, പുഷ്‌കല എന്നിവര്‍ സമേതം കൈലാസപാര്‍ശ്വത്തിലുള്ള ഗരുഢാദ്രിയില്‍ വസിക്കുന്നുവെന്നു പുരാണം.

ഈ ശാസ്താവിനെയയാണ് പരശുരാമന്‍ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി കേരളത്തിന്റെ രക്ഷാഭാരം സമര്‍പ്പിച്ചത്.

വിവിധ രൂപത്തില്‍ ശാസ്താ പ്രതിഷ്ഠകളുണ്ട്. ബാല്യം, കൗമാരം, യൗവ്വനം, ഭാര്യമാരായപൂര്‍ണ്ണ പുഷ്‌കലാ സമേതന്‍, പത്‌നി പ്രഭ,

പുത്രന്‍ സത്യകന്‍ സമേതനായി, തപസ്വിയായി (അയ്യപ്പന്‍),വിദ്യാ ശാസ്താവായി, വൈദ്യനാഥ സങ്കല്‍പ്പത്തില്‍ അങ്ങിനെ പലതും.

അതില്‍ വലതു കൈയില്‍ അമൃതകലശമേന്തി പല പ്രതിഷ്ഠകളുമുണ്ടെങ്കിലും,പത്മാസനത്തിലുള്ള പ്രതിഷ്ഠ ലോകത്തില്‍ തന്നെ പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മാത്രമാണുള്ളത്.

(തൃച്ചംബരം, തളിപ്പറമ്പ്) ഈ പ്രതിഷ്ഠാ രൂപം സര്‍വ്വ അഭീഷ്ടദായകനായും, സര്‍വ്വ രോഗ നിവാരണനായും ഒരേ സമയം അനുഗ്രഹിക്കുന്നു എന്നതാണ് പ്രത്യേകത.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ തൃച്ചംബരം ഉത്സവത്തിന്റെ ഭാഗമായി ബലരാമസ്വാമിയും ശ്രീകൃഷ്ണനും നാടുവലം വെക്കുന്നതിന്റെ ഭാഗമായി ഇവിടെ വന്ന്

ശ്രീധര്‍മ്മശാസ്താവിന് അഭിമുഖമായിരുന്ന് പൂജ സ്വീകരിക്കുന്നു എന്നതും വേറെ ഒരു ക്ഷേത്രത്തിലുമില്ലാത്ത പ്രത്യേകത കൂടിയാണ്.