ചികില്‍സാ ആനുകൂല്യങ്ങള്‍ ഒരു വര്‍ഷം മുഴുവന്‍—ജീവനം ആയുര്‍വ്വേദ ആശുപത്രി.

കണ്ണൂര്‍: ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചികിത്സാ ആനുകൂല്യങ്ങളുമായി ജീവനം ആയുര്‍വ്വേദ ആശുപത്രി.

ജീവനം ആയുര്‍വ്വേദ ആശുപത്രിയില്‍ 2022 ഏപ്രില്‍ 30-ന് മുമ്പ് പരിശോധനക്കെത്തുന്ന രോഗികള്‍ക്ക് 2023 ഏപ്രില്‍ 30 വരെ ഒരു

വര്‍ഷം നീണ്ടുനില്‍ക്കുന്ന ചികിത്സാ ഇളവുകള്‍ നല്‍കുന്ന ആയുര്‍ഹസ്തം പദ്ധതിയിലൂടെ ഹെല്‍ത്ത് കാര്‍ഡ് സൗജന്യമായി നല്‍കുന്നു.

ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നവര്‍ ഒരു വര്‍ഷം വരെ പരിശോധനാ ഫീസ് നല്‍കേണ്ടതില്ല.

മരുന്നുകള്‍ക്ക് 10% വിലക്കിഴിവും ഉണ്ടാകും. ചികിത്സകള്‍ ആവശ്യമായി വരുന്നവര്‍ക്ക് 50% വരെ ഇളവ് ലഭിക്കും.

ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അതേ കാര്‍ഡ് ഉപയോഗിച്ച് എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.

നടുവേദന, മുട്ട് വേദന, സന്ധിവേദന, വാതരോഗങ്ങള്‍, സോറിയാസിസ്, ത്വക്ക് രോഗങ്ങള്‍, താരന്‍, മുടി കൊഴിച്ചില്‍, വെരിക്കോസ് വെയിന്‍, പൈല്‍സ്, അസിഡിറ്റി, അമിതഭാരം,

സ്ത്രീരോഗം, ശിശുരോഗം, തുടങ്ങി കണ്ണ് & ഇ.എന്‍.ടി ഒഴികെയുള്ള വിവിധ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആയുര്‍ഹസ്തം ഹെല്‍ത്ത് കാര്‍ഡിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

കോവിഡാനന്തര മുന്നേറ്റത്തിന് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ജീവനം ആയുര്‍ഹസ്തം ചികിത്സാ പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന് മുമ്പും നിരവധി സാമൂഹികമായ ഇടപെടലുകള്‍ നടത്തി ശ്രദ്ധേയമായ സ്ഥാപനമാണ് കണ്ണൂരിലെ ജീവനം ആയുര്‍വ്വേദ ആശുപത്രി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീവനം ആയുര്‍വ്വേദ ആശുപത്രി, രണ്ടാം നില,ന്യൂ ബസ്സ് സ്റ്റാന്റ് ടെര്‍മിനല്‍, താവക്കര, കണ്ണൂര്‍-1 എന്ന വിലാസത്തിലോ 9656690462 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.