ചുമര്‍ചിത്ര കലയിലെ സ്ത്രീ സാന്നിധ്യം പ്രിയ ഗോപാലന് വെങ്ങര നാടിന്റെ ആദരം-
പഴയങ്ങാടി: ചുമര്‍ചിത്രകലയിലെ സ്ത്രീസാന്നിധ്യമായ തളിപ്പറമ്പിലെ പ്രിയ ഗോപാലനെ വെങ്ങര വടക്കേക്കര മലയന്‍പറമ്പ് ദേവസ്ഥാനം ആദരിച്ചു.
ദേവസ്ഥാനത്ത് കിം പുരുഷനെ രൂപകല്‍പ്പന ചെയ്തതിനാണ് ആദരവ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് റിട്ടേര്‍ഡ് സീനിയര്‍ സൂപ്രണ്ട് എം പി ചന്തു ഉപഹാരം നല്കി.
റിട്ടേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.സതി പൊന്നാടയണിയിച്ചു. റിട്ടേയേര്ഡ്് അസിസ്റ്റന്റ് കമ്മീഷണര്‍ എം.പി. കൃഷ്ണന്, കണ്ണൂര്‍ താലൂക്ക് റിട്ടേര്‍ഡ് തഹസില്‍ദാര്‍ എം.പി.ഗോപിനാഥന്,
കേരള ഫോക്ലോര് മുന്‍ ചെയര്മാന് പ്രഫ.എം.വി.കണ്ണന്, പ്രശസ്ത സംഗീതജ്ഞന് ധര്മ്മന് ഏഴോം. ഗിരീഷ് പൂക്കോത്ത്, ഡോ.രാഹുല്‍, ഡോ അനഘ എന്നിവര്‍ പ്രസംഗിച്ചു.
മാഹി മലയാള കലാഗ്രാമത്തില്‍ നിന്ന് പ്രശസ്ത ചിത്രകാരന് കെ ആര് ബാബുവിന്റെ ശിക്ഷണത്തില്‍ അഞ്ച് വര്‍ഷത്തെ ട്രഡീഷണങ്ങള് മ്യൂറല്‍ പെന്റിങ് കോഴ്സ് പൂര്‍ത്തിയാക്കിയ പ്രിയ മൈസൂര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഫൈനാഴ്സ് ബിരുദവും വിഷ്യല്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്.
നേരത്തെ കണ്ണൂര്‍ ബ്രഷ്മന് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് കെ ജി ടി ഇ/ കെ ജി സി ഇ ഡിപ്ലോമകള്‍ നേടിട്ടുണ്ട് പ്രശസ്ത ചിത്രകാരന്മാരായ സാധു അഴിയൂരിന്റെയും എം സി ശ്രീജിത്തിന്റെയും ശിക്ഷണത്തിലായിരുന്നു പഠനങ്ങള്‍.