മകന്റെ വെട്ടേറ്റ് മാതാപിതാക്കള്‍ മരിച്ചു, മൃതദേഹം റോഡില്‍-

തൃശൂര്‍: മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു.

ഇന്ന് രാവിലെ തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം.

ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് പിതാവ് കുട്ടന്‍, അമ്മ ചന്ദ്രിക എന്നിവരെ വെട്ടിക്കൊന്നത്.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

മകന്റെ അക്രമത്തില്‍ ഭയന്ന് വീട്ടില്‍ നിന്ന് റോഡിലേക്ക് ഓടി രക്ഷപ്പെടാന്‍ സ്രമിച്ച ഇരുവരേയും പിന്തുടര്‍ന്ന് റോഡില്‍ തന്നെയാണ് വെട്ടിക്കൊന്നത്.

അനീഷും മാതാപിതാക്കളും തമ്മില്‍ വഴക്കുകൂടുന്നത് പതിവാണത്രേ,

ഇന്ന് രാവിലെയും വഴക്ക് രൂക്ഷമായപ്പോഴാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്.