മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം തടയണം-കെ.ജെ.യു പാലക്കാട് ജില്ലാ കണ്വെന്ഷന്:
പാലക്കാട്: രാജ്യത്താകമാനം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് (കെ.ജെ.യു) പാലക്കാട് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ അര്‍ധനഗ്നരാക്കി മര്‍ദ്ദിച്ചത് രാജ്യത്തിന് തന്നെ അപമാനകരമാണെന്നും സമ്മേളനം ചൂണ്ടികാട്ടി.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
യൂണിയന് സംസ്ഥാന ജന.സെക്രട്ടറി കെ.സി.സ്മിജന്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. രാജീവ്അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് താടിക്കാരന്, ബോബന് ബി. കിഴക്കേത്തറ, ജില്ലാ സെക്രട്ടറി എം.സുധീര്മേനോന്, ട്രഷറര്‍ സുനുചന്ദ്രന്‍, ബോബന് ജോര്‍ജ്, സുദേവന് നെന്മാറ, വനിത വിംഗ് സംസ്ഥാന സമിതിയംഗം രേഖാ സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി ബോബന് ജോര്‍ജ് (പ്രസിഡന്റ്), സുദേവന് നെന്മാറ (വൈസ് പ്രസിഡന്റ്), എം.സുധീര്‍ മേനോന് (സെക്രട്ടറി), ടി.വി. ശിവദാസ് (ജോയിന്റ് സെക്രട്ടറി), സുനുചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.