ഇ.ലക്ഷ്മിഅമ്മ ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ പ്രഫ. ഇ.കുഞ്ഞിരാമന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്ന ഇ. ലക്ഷ്മി അമ്മ ഹെല്‍ത്ത് കെയര്‍

ഫൗണ്ടേഷന്റെ കീഴില്‍ ആരംഭിച്ച ആംബുലന്‍സിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവന്‍ അദ്ധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍, പാലകുളങ്ങര ദേവസ്വം ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായര്‍, വന്യജീവി- പ്രകൃതി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി.വനജ എന്നിവര്‍ സാംസാരിച്ചു.

പ്രഫ.ഇ. കുഞ്ഞിരാമന്റെ പരേതരായ മാതാപിതാക്കള്‍, ഭാര്യ പിതാവ് എം.വി.ആര്‍, ഭാര്യാമാതാവ് ജാനകി എന്നിവരുടെ ഛായ ചിത്രങ്ങള്‍ മന്ത്രി അനാച്ഛാദനം ചെയ്തു.

മിയാവാക്കി വനം ഔഷധ സസ്യം നട്ടു കൊണ്ട് മന്ത്രി തുടക്കംകുറിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫൌണ്ടേഷന്‍ നല്‍കുന്ന തുക മന്ത്രി കെ.സി. മണികണ്ഠന്‍ നായര്‍ക്ക് കൈമാറി.

ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഔഷധസസ്യവും വിഷുകിറ്റും സമ്മാനിച്ചു.

കണ്ണൂര്‍ ജില്ലയിലെ അഞ്ഞൂറിലേറെ വരുന്ന എല്ലാ ആംബുലന്‍സുകളേയും പ്രത്യേക ആപ്പില്‍ ഉള്‍പ്പെടുത്തി അതിശീഘ്ര

സര്‍വ്വീസ് നടത്താനും ഓരോ പഞ്ചായത്തിലും സേവന തല്പരരായ ചെറുപ്പക്കാരെ പരിശീലനം നല്‍കി സന്നദ്ധ  സംഘടനാപ്രവര്‍ത്തകരാക്കാനും ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.