മലിനജല ടാങ്കില്‍ വീണ പശുക്കളെ യൂത്ത്‌ലീഗ് വൈറ്റ്ഗാര്‍ഡുകളും അഗ്നിശമനസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.
തളിപ്പറമ്പ് : മലിനജല ടാങ്കില്‍ വീണ രണ്ട് പശുക്കളെ നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.
നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് മുക്കോലയിലെ പഴയ തറവാട്ട് വീട്ടിലെ മലിനജല ടാങ്കില്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ അകപ്പെട്ടത്.
ബലക്ഷയമുള്ള സ്‌ലാബ് തകര്‍ന്നാണ് പശുക്കള്‍ ടാങ്കിനകത്തേക്ക് വീണത്. ഇവയുടെ കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി സ്ഥലത്തെത്തി.
ചെയര്‍പേഴ്‌സന്‍ അറിയിച്ചത് പ്രകാരമെത്തിയ തളിപ്പറമ്പ് അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലുള്ള സംഘവും
യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ നൗഫല്‍, മുനവ്വിര്‍ അള്ളാംകുളം, പി.സി.നൗഷാദ്, പി.സി.സമീല്‍, പി.സി.റഫീക്ക്, റാസിഖ് എന്നിവരും ചേര്‍ന്നാണ് പശുക്കളെ രക്ഷപ്പെടുത്തിയത്.
ടാങ്കിന്റെ വശങ്ങളിലെ മുഴുവന്‍ കല്ലുകളും പിഴുത് മാറ്റി പശുക്കള്‍ക്ക് പുറത്തേക്ക് നടന്നുപോകാനുള്ള വഴിയൊരുക്കുകയായിരുന്നു. മണിക്കൂറുകളോളം ശ്രമിച്ചാണ് ഇവര്‍ രക്ഷാദൗത്യം പൂര്‍ത്തീകരിച്ചത്.
യൂത്ത്‌ലീഗ് നേതാവും ഞാറ്റുവയല്‍ വാര്‍ഡ് കൗണ്‍സിലറുമായ പി.സി.നസീറും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി രക്ഷാദൗത്യം പൂര്‍ത്തിയാവുന്നതുവരെ നിര്‍ദ്ദേശങ്ങളുമായി സ്ഥലത്ത് ഉണ്ടായിരുന്നു.
