നാട്ടുകാരുടെ സന്ദര്‍ഭോചിത ഇടപെടല്‍-കിണറ്റില്‍ വീണയാള്‍ രക്ഷപ്പെട്ടു.

തളിപ്പറമ്പ്: വീടിന്റെ ഒന്നാംനിലയില്‍ നിന്ന് കിണറ്റിലേക്ക് വീണ വയോധികനെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി.

ഇന്നലെ രാവിലെ പത്തോടെ കീഴാറ്റൂരിലായിരുന്നു സംഭവം.

കീഴാറ്റൂര്‍ വായനശാലക്ക് സമീപത്തെ കുഞ്ഞിരാമന്‍ നമ്പ്യാരാണ് അപകടത്തില്‍പെട്ടത്.

വീടിന്റെ കിണറിനോട് ചേര്‍ന്ന മുറിയില്‍ അറ്റകുറ്റപ്പണികള്‍ക്കെത്തിയ തൊഴിലാളികളോട് സംസാരിക്കവെയാണ് അബദ്ധത്തില്‍ കാല്‍തെന്നി 35 അടിയോളമുള്ള കിണറ്റില്‍ വണത്.

ബഹളം കേട്ട് ഓടിയെത്തിയ സി.പി.എം നേതാവ് കെ.ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ കെ.സുധീഷ്‌കുമാര്‍, കെ.ആസാദ് എന്നിവര്‍ കിണറ്റിലിറങ്ങി ഇദ്ദേഹത്തെ പിടിച്ചുനിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് റസ്‌ക്യൂനെറ്റ് ഉപയോഗിച്ച് കുഞ്ഞിരാമന്‍ നമ്പ്യാരെ കരയിലേക്ക് കയറ്റിയത്.

തുടയെല്ലിനും മുക്കിനും പരിക്കേറ്റ ഇദ്ദേഹത്തെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.