ആരാരോ ആരിരാരോ അച്ഛന്റെ മോള്‍ ആരാരോ-ആരാധന-@45.
നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്റ്റിയന്‍ കോളേജിലെ ഹിന്ദി ലക്ച്ചറര്‍ ആയിരുന്ന മാധവന്‍നായര്‍ അഭിനയത്തോടുള്ള ആര്‍ത്തിമൂത്താണ് ഉദ്യോഗം പോലും വലിച്ചെറിഞ്ഞ് ഡെല്‍ഹി നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നത്.
പിന്നീട് നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ എന്നീ നിലകളിലേക്ക് വളര്‍ന്ന മധു പിന്നീട് കാര്‍ഷികരംഗത്തും മികവ് തെളിയിച്ചിരുന്നു.
1970 ല്‍ സി.രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവല്‍ പ്രിയ എന്ന പേരില്‍ സിനിമയാക്കിയാണ് സംവിധാന രംഗത്തെത്തിയത്.
71 ല്‍ യൂസഫലി കേച്ചേരി നിര്‍മ്മിച്ച സിന്ദൂരച്ചെപ്പ്, 72 ല്‍ ഉമാ ആര്‍ട്‌സ് സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മ്മാതാവു കൂടിയായി സതി സംവിധാനം ചെയ്തു.
74 ല്‍ മാന്യശ്രീ വിശ്വാമിത്രന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കലാ വിഭാഗമായ കെ.പി.എ.സി ചലച്ചിത്ര നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ആദ്യ സിനിമക്ക് സംവിധായകനാക്കിയത് മധുവിനെയാണ്. 74 ല്‍ റിലീസായ നീലക്കണ്ണൂകള്‍.
75 ല്‍ ഉമാ സ്റ്റുഡിയോക്ക് വേണ്ടി അക്കല്‍ദാമ, 75 ല്‍ കാമം ക്രോധം മോഹം, 76 ല്‍ ശ്രീവിദ്യയുടെ ഭര്‍ത്താവായിരുന്ന ജോര്‍ജ് തോമസ് നിര്‍മ്മിച്ച തീക്കനല്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ സംവിധാനം ചെയ്തു.
77 ല്‍ ആരാധന, ധീരസമീരെ യമുനാതീരെ, 86 ല്‍ ജി.വിവേകാനന്ദന്റെ നോവലിനെ ആധാരമാക്കി ഒരു യുഗസന്ധ്യ, അതേ വര്‍ഷം തന്നെ പൂര്‍ണമായി അമേരിക്കയില്‍ ചിത്രീകരിച്ച ഉദയം പടിഞ്ഞാറ് ഉള്‍പ്പെടെ
12 സിനിമകള്‍ മധു സംവിധാനം ചെയ്തു. 15 സിനിമകളാണ് നിര്‍മ്മിച്ചത്.
പ്രമുഖ തെലുങ്ക് നോവലിസ്റ്റ് സുലോചന റാണിയുടെ നോവലിനെ അധികരിച്ച് തെലുങ്കില്‍ നിര്‍മ്മിച്ച് സൂപ്പര്‍ഹിറ്റായ സിനിമ 1977 സപ്തംബര്‍ 15 നാണ് മധുവിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ ആരാധന എന്ന പേരില്‍ നിര്‍മ്മിച്ചത്.
മധു തന്നെയായിരുന്നു സിനിമയിലെ നായകനും. ശാഗദ, വിധുബാല, ജോസ് പ്രകാശ്, ബഹദൂര്‍, ശങ്കരാടി, ബേബി വന്ദന, ബോബി സുമതി, സുകുമാരി, റീന, പ്രേമ, നെയ്യാറ്റിന്‍കര കോമളം, ടി.ആര്‍.ഓമന, പ്രേംപ്രകാശ് എന്നിവരാണ് പ്രധാന വേഷത്തില്‍.
ശാരദ സത്യ കമ്പയിന്‍സിന്റെ ബാനറില്‍ ടി.സത്യദേവിയാണ് നിര്‍മ്മാതാവ്. ജോളി ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ചു.
ജോര്‍ജ് ഓണക്കൂര്‍ തിരക്കഥയും സംഭാഷണവും രചിച്ചു.
ടി.എന്‍.കൃഷ്ണന്‍കുട്ടിയാണ് ക്യാമറാമാന്‍, ജി.വെങ്കിട്ടരാമന്‍ എഡിറ്റര്‍. കലാ സംവിധാനം പോസ്റ്റര്‍-ശ്രീനി.
