വിദ്യാഭ്യാസ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി എബിസി ഗ്രൂപ്പ് abcademy ലോഗോ പ്രകാശനം ചെയ്തു.

പരിയാരം: കേരളത്തിലെ തൊഴില്‍ വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ എബിസി ഗ്രൂപ്പ് ആരംഭിച്ച abcademy യുടെ ഉദ്ഘാടനം തളിപ്പറമ്പ് എബിസി ഹൗസില്‍ നടന്ന ചടങ്ങില്‍ എബിസി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മദനി നിര്‍വഹിച്ചു.

എബിസി ഗ്രൂപ്പ് ഫൗണ്ടര്‍ ഡയറക്ടര്‍ കെ.എന്‍. ജുനൈദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സംരംഭത്തിന്റെ പുതിയ ലോഗോ പ്രകാശനം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി നിര്‍വഹിച്ചു.

വെബ്‌സൈറ്റ് പ്രകാശനം ആര്‍ക്കിടെക്റ്റ് വീണ്‍ ചന്ദ്രയും

വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൊബൈല്‍ ആപ്പ് ലോഞ്ച് അല്‍മഖര്‍ സ്ഥാപനങ്ങളുടെ സെക്രട്ടെറി അബ്ദുല്‍ സമദ് അമാനിയും നിര്‍വഹിച്ചു.

വര്‍ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള നൈപുണ്യ വികസനത്തിന്റെ കുറവ് മൂലം മികച്ച ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നതില്‍ തൊഴില്‍ ദാതാക്കള്‍

അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും അത് മറികടക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കെ.എന്‍.ജുനൈദ് എബിസി ഗ്രൂപ്പ് ഓപ്പറേഷനല്‍ ഹെഡ് ജസീല തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.