ആരെയും അകത്താക്കാം-പോക്‌സോ പോലെ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമത്തിനെതിരെ പ്രതിഷേധം വ്യാപകം.
കണ്ണൂര്‍: ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി.
ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്.
ആശുപത്രികളിലെ തൂപ്പുകാരനും ട്രോളികള്‍ കൈകാര്യം ചെയ്യുന്നവരും സുരക്ഷാ ജീവനക്കാരും വരെ
വരെ ഈ നിയമത്തിന്റെ പരിധിയിലാണെന്ന ഒരു തെറ്റായ വ്യാഖ്യാനം ഉണ്ടായിക്കൊണ്ടിരിക്കുന്നത് ബന്ധപ്പെട്ടവര്‍ ഗൗരവമായി കാണണമെന്ന് ആരോഗ്യ പ്രവര്‍ത്തകന്‍ എസ്.ശിവസുബ്രഹ്‌മണ്യന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി പരിമിതികളുള്ള നമ്മുടെ ആശുപത്രികളില്‍ ജീവനക്കാരോട് എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതുപോലും ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു.
വിരോധമുള്ളവരുടെ പേരില്‍ പോക്‌സോ കേസ് കൊടുത്ത് പ്രതികാരം ചെയ്യുന്ന അതേ അവസ്ഥ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി കൊണ്ടുവന്ന നിയമത്തിലും ഉണ്ടാവുന്നുണ്ടെന്നും
നിയമം ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും മാത്രമായി പരിമിതപ്പെടുത്താത്തപക്ഷം അത് സമൂഹത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ശിവസുബ്രഹ്‌മണ്യന്‍ പറഞ്ഞു.
