കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.
കാഞ്ഞങ്ങാട്: തെയ്യം കെട്ട് കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.
രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ദേശിയ പാത നിര്‍മ്മാണ കുഴിയിലേക്ക് ഞായറാഴ്ച പുലര്‍ച്ചെയാണ്അപകടം.
തായന്നൂര്‍ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52 )എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു.
