ഗുഡ്‌സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുയുവാക്കള്‍ക്ക് പരിക്കേറ്റു.
തളിപ്പറമ്പ്: ഗുഡ്‌സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ചെമ്പന്തൊട്ടി സ്വദേശികളായ രണ്ടുയുവാക്കള്‍ക്ക് പരിക്കേറ്റു.
അക്തര്‍(21), സിയോണ്‍(18) എന്നിവര്‍ക്കാണ് പരിക്ക്.
ഇന്ന് വൈകുന്നേരം മൂന്നോടെ സംസ്ഥാനപാതയില്‍ ചൊറുക്കളയിലായിരുന്നു അപകടം.
പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെതുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗത തടസമുണ്ടായി.
എസ്.ഐ കെ.ഡി.ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
