ഓട്ടോമറിഞ്ഞ് തളിപ്പറമ്പ് സ്വദേശിയായ ഡ്രൈവര്‍ മരിച്ചു.
ചിറക്കല്‍: ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് തളിപ്പറമ്പ് സ്വദേശി മരിച്ചു.

പാലകുളങ്ങര ചിന്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വൈരാട് വീട്ടില്‍ വി.ആര്.പ്രദീപ്കുമാര്‍(58)ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.45 ന് ദേശീയപാതയില്‍ പുതിയതെരു മണ്ഡപത്തിന് സമീപത്താണ് അപകടം നടന്നത്.
കണ്ണൂര്‍ ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് കെ.എല്‍.59-സി-9142 നമ്പര്‍ ഓട്ടോറിക്ഷയില്‍ ഭാര്യ പാര്‍വതി, മകന് അരുണ്‍ എന്നിവര്‍ക്കൊപ്പം വരുന്നതിനിടെ മുന്നില്‍ നിന്നും വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ഓട്ടോ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഇരുവര്‍ക്കും നിസ്സാര പരിക്കേറ്റു. ശ്രീചന്ദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പ്രദീപ്കുമാര്‍ മരണപ്പെട്ടു.
മകള്‍: അഖില. മരുമകന്: രാമദാസ്.
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചോടെ പട്ടപ്പാറ ശ്മശാനത്തില്‍.

