സ്‌ക്കൂള്‍ വാഹനം അപകടത്തില്‍പെട്ട് 11 കുട്ടികള്‍ക്ക് പരിക്കേറ്റു.
പരിയാരം: സ്‌ക്കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന വാഹനം അപകടത്തില്‍പെട്ട് 11 കുട്ടികള്‍ക്ക് പരിക്കേറ്റു.
കുപ്പം എം എം യുപിഎസ് സ്‌കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്‌സിയാണ് നിയന്ത്രണം വിട്ട് മതിലിടിച്ചത്.
പരിയാരം ചിതപ്പിലെ പൊയിലില്‍ ആണ് അപകടം നടന്നത്. വായാട് പുളിയുര്‍ പ്രദേശത്തെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത.
പരിക്കുപറ്റി തളിപ്പറമ്പ് ലൂര്‍ദ്ദില്‍ ഹോസ്പിറ്റലില്‍ കഴിയുന്നവര്‍- ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നജാ ഫാത്തിമ(12),
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്നവര്‍-നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ റഫ(9), ഫര്‍സ(9), ഹാദി മുഹമ്മദ് (9) 3 ക്ലാസ് വിദ്യാര്‍ത്ഥിനി കെ.സി.ഫാത്തിമ(9) ഒന്നാംക്ലാസിലെ ഇസ്‌ന ഫാത്തിമ(6) ഏഴാം ക്ലാസിലെ ഷിഫാന്‍ (12) ഫര്‍ഹാ ഫാത്തിമ(12) യു.കെ.ജിയില്‍ പഠിക്കുന്ന മന്‍ഹ (5)യു.കെ.ജി മിന്‍ഹ (5), 6 ക്ലാസ് വിദ്യാര്‍ത്ഥിനി കെ.ഫാത്തിമ (10) എന്നീ കുട്ടികളെയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ഓട്ടോ ടാക്‌സി ഡ്രൈവര്‍ അബ്ദുല്‍ ഖാദര്‍ വായാട് (55) അപകടത്തില്‍ പരിക്കുപറ്റിയിട്ടുണ്ട്.
അപകട വിവരം അറിഞ്ഞ് നിരവധി ആളുകളാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയത്.
