സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരിനാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിശമനസേന ന്യൂമാറ്റിക് എയര്‍ബാഗ്, വിഞ്ച് എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് അനൂപിനെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
ക്രൈയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്തി കരയിലെത്തിച്ചു.
ലോറിയില്‍ വേറെ ആരും ഉണ്ടായിരുന്നില്ല.
അസി.സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്) ടി.ഷെറില്‍ ബാബു, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) വിനോദ് കുമാര്‍, വിനയ്, ലിഗേഷ്, ധനേഷ്, അനൂപ്, സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) ജോണി, ഹോം ഗാര്‍ഡ്, നാരായണന്‍, രാജേന്ദ്രകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.