ഭാര്യ ബൈക്കില്‍ നിന്ന് വീണു-ഭര്‍ത്താവിന് തടവും പിഴയും

നീലേശ്വരം (കാസര്‍ഗോഡ്): വാഹനാപകടക്കേസില്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് 4,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.
മടിക്കൈ അമ്പലത്തുകര പൂത്തക്കാലിലെ ബി.കെ. ഹരിഹരനാണു ഭാര്യ നിമിഷയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്.
ഹരിഹരന്‍ ഓടിച്ച ബൈക്കിന്റെ പിന്‍സീറ്റിലിരുന്നു സഞ്ചരിച്ച നിമിഷയ്ക്കു റോഡില്‍ തെറിച്ചുവീണ് സാരമായി പരുക്കേറ്റിരുന്നു.
കഴിഞ്ഞ മേയ് ആറിനു പുലര്‍ച്ചെയായിരുന്നു അപകടം. മരണ വീട്ടില്‍ പോയതിനു ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു.
കേളോത്ത് വളവില്‍ ഹരിഹരന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നിമിഷ തെറിച്ചുവീഴുകയായിരുന്നു.
നിമിഷയുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
നഷ്ടപരിഹാരം നല്‍കുന്നതിന് പുറമെ 1,000 രൂപ കോടതിയില്‍ പിഴയടയ്ക്കുകയും വേണം.
ഹരിഹരനെ കോടതി പിരിയുന്നതുവരെ തടവിനും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു.
