ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു.

തലശേരി: ബസിടിച്ച് വഴിയാത്രക്കാരനായ വയോധികന്‍ മരിച്ചു.

തലശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ ഇന്ന് രാവിലെ 8.10 നാണ് സംഭവം.

തിരുവങ്ങാട് ഇല്ലത്ത് താഴെ ദ്വാരകയില്‍ എം.ജി ജയരാജാണ് (63) മരണപ്പെട്ടത്.

ജൂബിലി റോഡിലെ റോയല്‍ ഗാര്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയരാജന്‍.

തിരുവങ്ങാട്ടെ വീട്ടില്‍ നിന്നും പുതിയ ബസ്സ്റ്റാന്റ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോവുകയായിരുന്നു.

പുതിയ ബസ്സ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട മണികര്‍ണിക ബസിനരികിലൂടെ പോവുന്നതിനിടയില്‍ ഇരിട്ടിയില്‍ നിന്നും യാത്രക്കാരുമായി എത്തിയ കഫീല്‍ ബസ്സ് ഇടിച്ചാണ് അപകടം.

സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

പരേതരായ ഗോപാലന്‍ നായരുടെയും രുഗ്മിണിഅമ്മയുടെയും മകനാണ്.

അവിവാഹിതനാണ.

ഹേമരാജ്, വേണു,സവിത, സ്വപ്‌ന എന്നിവര്‍ സഹോദരങ്ങളാണ്-

മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

സംസ്‌കാരം നാളെ ഉച്ചക്ക് 12 ന് എന്‍.എസ്.എസ്.ശമശാനത്തില്‍