ഓട്ടോ ഇടിച്ച് പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു.

തളിപ്പറമ്പ്: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് അഞ്ച് മാസത്തോളം അബോധാവസ്ഥയിലായിരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ മരണപ്പെട്ടു.

അരിയില്‍ പറപ്പൂലിലെ കുന്നുല്‍ രാഘവന്‍(65) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു അപകടം.

ഭാര്യ ലളിത (കൂവോട്). മക്കള്‍: ലിജ, ലീന, ലിജു(ഗള്‍ഫ് )

മരുമക്കള്‍: സനത്ത്(അഴീക്കോട്),പ്രകാശന്‍(മലപ്പട്ടം), മിനര്‍വ്വ(നടാല്‍).

സഹോദരങ്ങള്‍: ദേവി(കവിണിശേരി), ജനാര്‍ദ്ദനന്‍, രാജന്‍, മോഹനന്‍.