ബൈക്കില്‍ ബസിടിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു.

കാസര്‍ഗോഡ്: ബൈക്കും ബസും കൂട്ടിയിടിച്ച് പരിക്കേറ്റ കാസര്‍ഗോഡ് സ്വദേശി മരിച്ചു.

കാസര്‍ഗോഡ് നായന്‍മാര്‍മൂലയില്‍ നിന്നും ഇരിക്കൂര്‍ നിലാമുറ്റം പോകുന്ന ബൈക്ക് യാത്രികര്‍ പെരുമ്പ കെഎസ്ആര്‍ടിസിക്ക് മുന്‍വശമാണ് അപകടത്തില്‍ പെട്ടത്.

നായന്‍മാര്‍മൂല ഐ.ടി.ഐ റോഡ് ഹൈദ്രോസ് മന്‍സിലില്‍ അബ്ദുള്ളകുഞ്ഞിയുടെ മകന്‍ ബഷീര്‍(57)ആണ് മരിച്ചത്.

ഇരിക്കൂര്‍ നിലാമുറ്റത്ത് ബഷീറിന്റെ മകളുടെ വിവാഹത്തിന് പറഞ്ഞുവച്ച ചെറുക്കന്റെ വീട്ടില്‍ നോമ്പ് തുറക്ക് ക്ഷണിച്ചപ്പോള്‍ പോകുന്ന വഴിയിലാണ് അപകടം.