ആസിഡ്‌ലീക്ക്: ശ്വാസതടസം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
.
പരിയാരം: ആസിഡ് ലീക്ക് ക്രസന്റ് കോളേജിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത, രണ്ടു പേരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഒരു കിലോമീറ്റര്‍ പരിധിയിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.
ഏഴുപേരെ വിദ്യാര്‍ത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
ഇന്നലെ വൈകുന്നേരമാണ് ടാങ്കര്‍ ലോറിയില്‍ നിന്ന് ഹൈഡ്രോകോളിക്ക് ആസിഡ് ചോര്‍ന്നത്.
കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് പഴയങ്ങാടി രാമപുരം ഭാഗത്തു വച്ചാണ് ആസിഡ് ലീക്കായത്.
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ് ടി.പി റോഡിലാണ് സംഭവം. ടാങ്കര്‍ ലോറി സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഒഴുക്കി കളയുകയായിരുന്നു.
ഇന്ന് രാവിലെ മറ്റൊരു ടാങ്കര്‍ ലോറി എത്തിച്ച് അതിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതയുണ്ടായത്.
ശ്വാസതടസം അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിലെത്തിച്ചത്.
പയ്യന്നൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘവും പരിയാരം പോലീസും കണ്ണൂര്‍ ആര്‍ ഡി ഒയും സ്ഥലത്തെത്തിയിരുന്നു.
