വനിതാ ദിനത്തില്‍ കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ വനിതാ പോലീസുകാര്‍ക്കായി അദാലത്ത്.
തളിപ്പറമ്പ്: സ്ത്രീ ശാക്തീകരണത്തിന് വനിതാ ദിനാചരണം വേണമെന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത.
തളിപ്പറമ്പ് റൂറല്‍ പോലീസ് ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ഡി.വൈ.എസ്.പി.എം.പി.വിനോദ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.വിനോദ്കുമാര്‍, എസ്.എച്ച്.ഒ. എ.വി.ദിനേശന്, വനിതാ സെല്‍ എസ്.ഐ.കെ.ഖദീജ എന്നിവര്‍ പ്രസംഗിച്ചു.
റൂറല്‍ പോലീസ് ജില്ലയിലെ 19 സ്റ്റേഷനുകളില്‍ നിന്നായി നൂറിലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തുവെങ്കിലും നിസാരമായ പരാതികള്‍ മാത്രമേ ഉന്നയിക്കപ്പെട്ടുള്ളൂ,
ഇതിന് വളരെ പെട്ടെന്നുതന്നെ റൂറല്‍ പോലീസ് മേധാവി എം.ഹേമലത പരിഹാരവും നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അദാലത്ത് സംഘടിപ്പിച്ചത്.