അഡ്വ.ജസ്റ്റിന് പള്ളിവാതുക്കലിന് ജസ്റ്റിസ് ഫോര്‍ പീസ് അവാര്‍ഡ്-
തളിപ്പറമ്പ്: ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന് ജസ്റ്റിസ് ഫോര്‍ പീസ് അവാര്‍ഡ് അഡ്വ. ജസ്റ്റിന് പള്ളിവാതുക്കലിന്.

ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന് സ്ഥാപക അംഗവും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ. ജോര്‍ജ് മേച്ചേരിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ അവാര്‍ഡ് സമ്മാനിച്ചു.
നൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിലൂടെ സമൂഹ്യനീതിയും സമാധാനവും ഉറപ്പ് വരുത്തുന്നതിന് വേണ്ടി അഡ്വ. ജയ്സന് നടത്തിയ പരിശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കിയതെന്ന്
ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന് ചെയര്മാന് മാത്യു എം കണ്ടത്തില്‍, വൈസ് ചെയര്മാന് ഡോ. ജോസ്ലറ്റ് മാത്യു, സെക്രട്ടറി സണ്ണി ആശാരിപറമ്പില്‍, ഡയറക്ടര്‍ ഡി.പി.ജോസ് എന്നിവര്‍ അറിയിച്ചു.
അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍.
പാലക്കാട് സ്വദേശി.എല്‍.എല്‍.എം ബിരുദധാരിയായ ഈ 44 കാരന് 2002 മുതല്‍ പാലക്കാട് ജില്ലാ കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളില്‍ പ്രാക്ടീസ് ചെയ്തുവരുന്നു.
2005മുതല്‍ സാമുദായിക വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നു.
നിലവില്‍ പാലക്കാട് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍, KCBC പാസ്റ്ററല്‍ കൗണ്‍സില്‍ ആയ കെ.സി.സി, CBCI കൗണ്‍സില്‍ ആയ CCI(കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ ) തുടങ്ങിയവയില്‍ അംഗമാണ്.
കൂടാതെ ന്യൂനപക്ഷ അവകാശങ്ങള്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ CHURCH WALL എന്ന മിനിസ്റ്ററിക്ക് നേതൃത്വം നല്കുന്നു.
വിവിധ സഭാ സമൂഹങ്ങളുടെ കൂട്ടായ്മയായ United Christian Forum-India യുടെ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിക്കുന്നുണ്ട്.
