തളിപ്പറമ്പ് അഗ്‌നിശമനസേനക്ക് അഡ്വാന്‍സ് റസ്‌ക്യൂ ടെണ്ടര്‍ ആധുനിക വാഹനം-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
തളിപ്പറമ്പ്: ഫയര്‍ഫോഴ്‌സിന് പുതിയ വാഹനംഅഡ്വാന്‍സ് റെസ്‌ക്യൂ ടെന്‍ഡര്‍ എന്ന അത്യാധുനിക സൗകര്യമുള്ള കേരളാ ഫോഴ്‌സിന്റെ
പുതിയ ജീവന്‍രക്ഷാ വാഹനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ്, തലശേരി സ്‌റ്റേഷനുകള്‍ക്ക് അനുവദിച്ച ഈ വാഹനത്തില്‍ ചെറുതും വലുതുമായ 165 ഇനം ഉപകരണങ്ങളുണ്ട്.
ഹൈഡ്രോളിക് കട്ടര്‍, സ്‌പേളഡര്‍ എന്നിവയ്ക്ക് പുറമെ വാതകങ്ങള്‍ ചോര്‍ന്നതിന്റെ അളവ് തിരിച്ചറിയാന്‍ ഗ്യാസ് ഡിറ്റക്ടറുമുണ്ട്.
രാസവാതകങ്ങള്‍ ചോര്‍ന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്ന കെമിക്കല്‍സ്യൂട്ട്, ന്യൂമാറ്റിക് എയര്‍ ബേഗ്, മരങ്ങള്‍ എളുപ്പത്തില്‍
മുറിച്ചുമാറ്റാനുള്ള ഉപകരണം, ബ്ലോവര്‍, ലിഫ്റ്റ് കീ എന്നിവ കൂടാതെ ഇലക്ട്രോണിക് ജനറേറ്ററും വാഹനത്തിലുണ്ട്.
തീപിടുത്തമല്ലാതെയുള്ള ജിവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്.
്രൈഡവര്‍ ഉള്‍പ്പെടെം ആറുപേര്‍ക്ക് വാഹനത്തില്‍ സഞ്ചരിക്കാം. സാധാരണ അഗ്‌നിശമന വാഹനത്തേക്കാള്‍ വലുപ്പം കുറഞ്ഞ വാഹനമാണിത്.
സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, റീജിയണല്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.പി.ധനേഷ്, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍,
ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.സഹദേവന്‍, ഫിലിപ്പ്മാത്യു, സി.വി.ബാലചന്ദ്രന്‍, രാജന്‍ പരിയാരന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
