അഡ്വ. കുഞ്ഞായിഷ വനിതാ കമ്മീഷന്‍ അംഗം
തിരുവനന്തപുരം: നരിക്കോട് സ്വദേശി അഡ്വ.കുഞ്ഞായിഷ വനിതാ കമ്മീഷന്‍ അംഗം.
ഇന്നാണ് ഇവരെ കമ്മീഷന്‍ അംഗമായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു.
ഇപ്പോള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏഴോം വില്ലേജ് സെക്രട്ടറിയാണ്.
കണ്ണൂര്‍ ബാറില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയാണ്.
ബിസിനസുകാരനായ മെഹബൂബ് ആണ് ഭര്‍ത്താവ്.
ആദ്യമായിട്ടാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നൊരാള്‍ വനിതാ കമ്മീഷന്‍ അംഗമായി നിയമിക്കപ്പെടുന്നത്.
