തളിപ്പറമ്പിന്റെ ആദ്ധ്യാത്മികാചാര്യന് അദ്ധ്യാത്മികം കുടംബസംഗമത്തിന്റെ ആദരവ്.

തളിപ്പറമ്പ്:ആത്മീയഅനുഭൂതി പകര്‍ന്ന് ആദ്ധ്യാത്മികം കൂട്ടായ്മ കുടുംബസംഗമം തളിപ്പറമ്പ് ചിന്‍മയവിദ്യാലയത്തില്‍ നടന്നു.

ആചാര്യന്‍ ഡോ.എം.ജി.വിനോദ് മുഖ്യപ്രഭാഷണം നടത്തി.

രമേശന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു.

ഗൗരി കാര്‍ത്തികയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ശ്യാമള തളിപ്പറമ്പ് ദീപം തെളിയിച്ചു.

ആദ്ധ്യത്മികം കുടുംബത്തിലെ പത്മാവതിയമ്മ റാന്നി, ജാനകി ബാംഗ്ലൂര്‍, സദാശിവന്‍ ഗുജറാത്ത്, സജിത കോഴിക്കോട്, സ്വയംപ്രഭ യു.കെ, അംബിക വൈക്കം, കെ.ടി.ഉഷ നീലേശ്വരം, ലേഖ നാരായണന്‍ കാസര്‍ക്കോട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മോഹനന്‍നൊച്ചാട്, ബ്രഹ്മശ്രീ: കണ്ഠമംഗലം നാരായണന്‍ നമ്പൂതിരി, മധു കാടാമ്പുഴ, രവിലാല്‍ കടമേരി, മുകേഷ് കുളമ്പുക്കാട്, ശ്യാമളാമ്മ ഷൊര്‍ണ്ണൂര്‍, ഗംഗാധരന്‍ കാസര്‍ഗോഡ്, കാനപ്രം ഈശ്വരന്‍ നമ്പൂതിരി  എന്നിവര്‍ പ്രസംഗിച്ചു.

രേണുക പെരളശ്ശേരി സ്വാഗതവും ഇന്ദു സുനില്‍ ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

ചടങ്ങില്‍ ഡോക്ടറേറ്റ് നേടിയ ആചാര്യന്‍ എം.ജി.വിനോദിനെ ഉപഹാരം നല്‍കി അനുമോദിച്ചു.

ഇന്ത്യയിലും വിദേശത്തും നിന്നുള്ളവരടക്കം നൂറിലേറെ പേര്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു.