ഇനി സി. ഐ. ടി. യു ഇല്ലാത്ത നാട്ടില്‍-

 

അഫ്‌സലിന്റെ എ.ജെ.സെക്വര്‍ ഐ.ടി സൊല്യൂഷന്‍സ് അബുദാബിയില്‍ പ്രവര്‍ത്തിക്കും

 

അബുദാബി: അഫ്‌സല്‍ കുഴിക്കാട്ടിന്റെ എ.ജെ.സെക്വര്‍ ടെക് ഐ.ടി സൊല്യൂഷന്‍സ് ഇനി സി.ഐ.ടി.യു ഇല്ലാത്ത അബുദാബിയില്‍ തുറക്കും.

മാതമംഗലത്തെ എസ്.ആര്‍.അസോസിയേറ്റ്‌സില്‍ നിന്ന് സാധനം വാങ്ങിയതിന്റെ പേരില്‍ സി.ഐ.ടി.യുക്കാര്‍ അക്രമിച്ച അഫ്‌സലിന് പിന്നീട് മാതമംഗലത്തെ എ.ജെ.സെക്വര്‍ സൊല്യൂഷന്‍സ് എന്ന തന്റെ സ്ഥാപനം തുറക്കാന്‍ സാധിച്ചിരുന്നില്ല.

എട്ട് ലക്ഷത്തോളം രൂപ ചെലവിട്ട് ആരംഭിച്ച സ്ഥാപനമാണ് അടച്ചുപൂട്ടേണ്ടി വന്നത്.

ജീവന് ഭീഷണിയുള്ളതിനാല്‍ അബൂദാബിയിലേക്ക് കടന്ന അഫ്‌സല്‍ ഇനി നാട്ടിലെ സ്ഥാപനം തുറക്കില്ലെന്ന തീരുമാനത്തിലാണ്.

അബൂദാബിയില്‍ ഉടന്‍ തന്റെ എ.ജെ.സെക്വര്‍ സൊല്യൂഷന്‍സ് ആരംഭിക്കുന്നതായ വിവരം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

എസ്.ആര്‍.അസോസിയേറ്റ്‌സിലെ തൊഴില്‍പ്രശ്‌നം പരിഹരിക്കപ്പെട്ടുവെങ്കിലും അഫ്‌സലിന്റെ സ്ഥാപനം അടച്ചുപൂട്ടിയത് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.