വീണ്ടും കരിങ്കൊടി-എസ്‌ക്കോര്‍ട്ട് വാഹനത്തില്‍ നിന്നും ലാത്തിയടി രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്-

തളിപ്പറമ്പ്: മുഖ്യമന്ത്രിക്ക് നേരെ പരിയാരത്തും തളിപ്പറമ്പിലും വീണ്ടും കരിങ്കൊടി, കാറിന്റെ ഡോര്‍ തുറന്ന് പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

രാത്രി എട്ടോടെ കാസര്‍ഗോഡുനിന്നും തിരിച്ച്‌പോകുന്ന വഴിയാണ് കുപ്പം, പരിയാരം തളിപ്പറമ്പ് എന്നിവിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസും മുസ്ലിം യൂത്ത്‌ലീഗും കരിങ്കൊടി കാട്ടിയത്.

കുപ്പം മരത്തക്കാട് വളവില്‍ കരിങ്കൊടി കാണിക്കുന്നതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം യഹിയ പള്ളിപ്പറമ്പിനും പ്രജിത്ത് റോഷനും എസ്‌കോര്‍ട്ട് വാഹനത്തിന്റെ ഡോര്‍തുറന്ന് പോലീസിന്റെ വടികൊണ്ടുള്ള മര്‍ദ്ദനമേറ്റത്.

ഇവര്‍ക്ക് ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികില്‍സ നല്‍കി.

യഹിയ പള്ളിപ്പറമ്പ്, കെ.വി.സുരാഗ്, പ്രജീഷ് കൃഷ്ണന്‍, പ്രജിത്ത്‌റോഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുപ്പത്ത് കരിങ്കൊടി കാട്ടിയത്.