എ ഐ ക്യാമറയുടെ നിര്‍മ്മിതബുദ്ധിയില്‍ ഞെട്ടി മുഹമ്മദ് കുഞ്ഞി
തളിപ്പറമ്പ്: മോട്ടോര്‍ വാഹന നിയമം ലംഘിച്ചു എന്ന് തളിപ്പറമ്പ് സ്വദേശി പുള്ളിയില്‍ മുഹമ്മദ് കുഞ്ഞിക്ക് വന്ന നോട്ടീസില്‍ വന്ന ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് മുഹമ്മദ് കുഞ്ഞിയും, വീട്ടുകാരും, നാട്ടുകാരും.

കെ എല്‍ 53 ടി 8232 എന്ന സ്‌കൂട്ടറില്‍ രണ്ടു പേര്‍ സഞ്ചരിക്കുന്നതും അതില്‍ പിറകിലിരുന്ന സ്ത്രീ ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ എ ഐ ക്യാമറ ഫോട്ടോ പകര്‍ത്തുകയും, ആ ഫോട്ടോ സഹിതം പിഴയടക്കാനുള്ള നോട്ടീസ് അയച്ചതോ കെഎല്‍ 59 ടി 8232 നമ്പര്‍ ഉടമയായ മുഹമ്മദ് കുഞ്ഞിക്കും.
നിയമം ലംഘിച്ചത് കെ എല്‍ 53 ടി 8232 ആണെന്ന് വ്യക്തമായി
കാണുന്നുണ്ട്.
നിയമം ലംഘിച്ച കെ എല്‍ 53 ല്‍ തുടങ്ങുന്ന ആര്‍ സി നമ്പറുള്ള വാഹനത്തിന് പകരമാണ് കെഎല്‍ 59 ല്‍ തുടങ്ങുന്ന ആര്‍ സി നമ്പറുള്ള മുഹമ്മദ് കുഞ്ഞിയ്ക്ക് പിഴ നോട്ടീസ് ലഭിച്ചത്.
ഇനി നിയമം ലംഘിച്ചു എന്ന എഐയുടെ പിഴയടക്കാനുള്ള നോട്ടീസ് കൈപ്പറ്റിയാല്‍ വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തേണം എന്നാണ് മുഹമ്മദ് കുഞ്ഞിക്ക് ലഭിച്ച തെറ്റായ പിഴ നോട്ടീസ് സമൂഹത്തോട് പറയുന്നത്.
