എ.ഐ.വൈ.എഫ് അനുമോദന സമ്മേളനം സംഘടിപ്പിച്ചു.
പനങ്ങാട്ടൂര്‍: എ.ഐ.വൈ.എഫ് പനങ്ങാട്ടൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, പത്താംതരം തുല്യതാപരീക്ഷാ വിജയികളെ അനുമോദിച്ചു.
പ്രതിഭാസംഗമം 2025 എന്നപേരില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം ടി.പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
അഭിലാഷ് അധ്യക്ഷത വഹിച്ചു.
സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ടി.വി നാരായണന്‍, മണ്ഡലം കമ്മറ്റിയംഗം എം.പി.വി.രശ്മി, എ.ഐ.വൈ.എഫ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വിജേഷ് മണ്ടൂര്‍,
കുറ്റ്യേരി ലോക്കല്‍ കമ്മറ്റി അസി. സെക്രട്ടറി കെ.പി.രവീന്ദ്രന്‍, ബ്രാഞ്ച് അസി. സെക്രട്ടറി എന്‍.ചന്ദ്രന്‍, മികച്ച അംഗനവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാനപുരസ്‌കാര ജേതാവ് പുഷ്പവല്ലി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
ശ്രീകല സജീവന്‍ സ്വാഗതവും, സാന്ദ്ര ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
