കുഴല്‍കിണര്‍ നിര്‍മ്മാണത്തില്‍ റേറ്റ് ഏകീകരണം നടപ്പിലാക്കി എ.കെ.ബി.ഡി.സി.എ കണ്ണൂര്‍ ജില്ല കമ്മിറ്റി

തളിപ്പറമ്പ്: ജില്ലയിലെ കുഴല്‍ കിണര്‍ നിര്‍മ്മാണത്തില്‍ ഭൂജലവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ അനധീകൃതമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍വെല്‍ റിഗ്ഗുകളെ അധീകൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും,

അതോടൊപ്പം ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ച് ബോര്‍വെല്‍ നിര്‍മ്മാണം നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന അംഗീകൃതമല്ലാത്ത ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആള്‍ കേരള ബോര്‍വെല്‍ ഡ്രില്ലിങ്ങ് കോണ്‍ട്രാക്ടേസ് അസോസിയേഷന്‍ (AKBDCA ) കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം  തീരുമാനിച്ചു.

അനധീകൃതമായ റിഗ്ഗുകളും , ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്തും , വഞ്ചിതരാക്കുകയും പ്രവര്‍ത്തിക്കുന്നവര്‍ കുഴല്‍കിണര്‍ നിര്‍മ്മാണ മേഖലയെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലുടെയാണ് ജില്ലയില്‍ കടന്നുപോകുന്നത്.

ഈ സാഹചര്യത്തിലാണ് എ.കെ.ബി.ഡി.സി.എ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മാര്‍ച്ച് ഒന്നു മുതല്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തില്‍ റേറ്റ് ഏകീകരണവും, മേല്‍സൂചിപ്പിച്ച നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.

തളിപ്പറമ്പ് ഹൊറിസോണ്‍ ഹോട്ടലില്‍ വെച്ചു നടന്ന യോഗത്തില്‍ ജില്ല പ്രസിഡന്റ് അജിത്ത് കെ ജോണ്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജന.സെക്രട്ടറി കെ.സി.ബിനോയി, സംസ്ഥാന സെക്രട്ടറി ഹാരിസ് ഗ്രാന്റ്്, വാസു ആലക്കോട്, ജാഫര്‍ തളിപ്പറമ്പ്, പ്രദീപന്‍ ചെറുപുഴ, വിജേഷ് നടുവില്‍, സന്ദീപ് പാണപ്പുഴ, സലിം മേച്ചേരി എന്നിവര്‍ പ്രസംഗിച്ചു.