അക്കേഷ്യ നാളെ കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തും-
തളിപ്പറമ്പ്: അഫ്‌സല്‍ ഹുസൈസ് നീതി ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക സി സി ടി വി മേഖലയില്‍ പ്രവര്‍ത്തിച്ച് പോലീസിനെ സഹായിക്കുന്നവര്‍ക്ക് സുരക്ഷ ഒരുക്കുക, ലൈസന്‍സ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അക്കേഷ്യ കണ്ണൂര്‍ ജില്ലാ കമ്മറ്റി നാളെ കളക്ട്രേറ്റ് മാര്‍ച്ച് നടത്തും.
ഫിബ്രവരി 16 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ നിന്ന് പ്രകടനമായിട്ടാണ് 11 മണിക്ക് കലക്ടേറ്റിന് സമീപം ധര്‍ണ്ണ നടത്തുക. സംഘടനയുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
സി.സി.ടി.വി ഫൂട്ടേജ് ബാക്കപ്പ് എടുത്തതിന്റെയും സര്‍വ്വീസ് കൊടുത്തതിന്റെയും പേരില്‍, മാതമംഗലത്തെ എ ജെ സെക്വര്‍ടെക് ഐ ടി സൊലൂഷന്‍സ് സ്ഥാപന ഉടമ അഫ്‌സല്‍ ഹുസൈന് സ്ഥാപനം
പൂട്ടേണ്ട ഗതികേടിലേക്ക് എത്തിയത് കൂടാതെ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും, പല വിധത്തിലും പോലീസ് സേനയ്ക്ക് സഹായ സഹകരണങ്ങള്‍ ചെയ്യുന്നതും രാജ്യസുരക്ഷയ്ക്ക് തന്നെ മുതല്‍ക്കൂട്ടായിട്ടുള്ളതുമായ സേവന മേഖലയും കൂടിയാണ് സി.സി.ടി.വി സ്ഥാപനങ്ങള്‍.
സമൂഹത്തിന് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി രാപകലില്ലാതെ സി.സി.ടി.വി സെക്യൂരിറ്റി മേഖലയില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് സുരക്ഷയില്ല എന്നുള്ളതിന് ഉദാഹരണമാണ്
എ. ജെ.സെക്വര്‍ടെക് ഐ ടി സൊലൂഷന്‍സ് എന്ന സ്ഥാപനം. സര്‍ക്കാര്‍ നേരിട്ടിടപെട്ട് ഈ മേഖലയില്‍ ആധികാരികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും അക്കേഷ്യ ആവശ്യപ്പെടുന്നുണ്ട്.