നിര്‍ത്തലാക്കപ്പെട്ട സാംസ്‌കാരിക ക്ഷേമനിധി പുനഃ സ്ഥാപിക്കണം എ കെ പി എ ജില്ലാ സമ്മേളനം. രാജേഷ് കരേള പ്രസിഡന്റ്, എസ്.ഷിബുരാജ് സെക്രട്ടറി.

ഇരിട്ടി: ഫോട്ടോ വീഡിയോഗ്രാഫി കലാകാരന്മാര്‍ക്കിടയില്‍ നിര്‍ത്തലാക്കപ്പെട്ട സാംസ്‌കാരിക ക്ഷേമനിധി പുനഃസ്ഥാപിക്കണമെന്ന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ 38-ാം കണ്ണൂര്‍ ജില്ല പ്രതിനിധി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തിലെ സന്തോഷ് പള്ളിയത്ത് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം എകെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് വേള്‍ഡ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് രാജേഷ് കരേള അധ്യക്ഷത വഹിച്ചു.

ജോ. സെക്രട്ടറി വിതിലേഷ് അനുരാഗ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

എ കെ പി എ സംസ്ഥാന സെക്രട്ടറി സജീഷ് മണി സംഘടന റിപ്പോര്‍ട്ടും, ജില്ല സെക്രട്ടറി എസ്.ഷിബുരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ സിനോജ് മാക്‌സ് വരവ് ചിലവ് കണക്കും സംസ്ഥാന പി ആര്‍ ഒ മുദ്ര ഗോപി സ്വാന്ത്വന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.വിനയകൃഷ്ണന്‍, പ്രജിത്ത് കണ്ണൂര്‍, പി.ടി.കെ.രജീഷ,് ജില്ലാ സഹഭാരവാഹികളായ കെ.വി.സഹദേവന്‍, സുനില്‍ വടക്കുമ്പാട്, അബ്ദുല്‍ മുത്തലിബ് എന്നിവര്‍ സംസാരിച്ചു.

ഷജിത്ത് മട്ടന്നൂര്‍ സ്വാഗതവും ജോയ് പടിയൂര്‍ നന്ദിയും പറഞ്ഞു.

പുതിയ ജില്ലാ ഭാരവാഹികളായി രാജേഷ് കരേള (പ്രസിഡന്റ്.), ഷജിത്ത് മട്ടന്നൂര്‍, വിതിലേഷ് അനുരാഗ് (വൈസ്. പ്രസിഡന്റുമാര്‍ ), എസ്.ഷിബുരാജ്(സെക്രട്ടറ ), പവിത്രന്‍ മൊണാലിസ, വി.വി.അബ്ദുല്‍ മുത്തലിബ് (ജോ:സെക്രട്ടറിമാര്‍), സുനില്‍ വടക്കുമ്പാട് (ട്രഷറര്‍