ഒരു വര്‍ഷം മുമ്പത്തെ പ്രതികാരം-നാലുപേര്‍ക്കെതിരെ കേസ്.

ആലക്കോട്: ഒരു വര്‍ഷം മുമ്പത്തെ പ്രശ്‌നത്തിന് പ്രതികാരമായി മധ്യവയസ്‌ക്കനെയും ഭാര്യാമാതാവിനെയും കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു, നാലുപേര്‍ക്കെതിരെ കേസ്.

തിമിരി മവ്വത്താനിയിലെ ചെറുകരക്കുന്നേല്‍ വീട്ടില്‍ സി.എ.അലക്‌സാണ്ടര്‍(48)നെയും 60 ഭാര്യാമാതാവ് മേരിയേയുമാണ ഒക്ടോബര്‍-12 ന് ഉച്ചക്ക് 2 മണിക്ക് കെ.എല്‍-59-ക്യു-950 കാറില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്ത് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

സംഭവത്തില്‍ മവ്വത്താനിയിലെ നെടുംപുറത്ത് സനീഷ്, മനുശഹ്കര്‍, അനു ശശിധരന്‍, അമല്‍ ബേബി എന്നിവരുടെ പേരിലാണ് കേസെടുത്തത്.

ഒരു വര്‍ഷം മുമ്പ് പ്രതികല്‍ പ്രദേശത്ത് വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിയപ്പോള്‍ രാത്രി 12 ന്  മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയത് അലക്‌സാണ്ടര്‍ ചോദ്യം  ചെയ്തതിന്റെ വിരോധത്തിനാണ് ആക്രമിച്ചതെന്നാണ് പരാതി.