അള്ളാംകുളം വിഭാഗത്തിന്റെ മുസ്ലിം ലീഗ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി-പാണക്കാട് സയ്യിദ് നൗഫലലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അള്ളാംകുളം മഹമ്മൂദിനെ അനുകൂലിക്കുന്ന വിഭാഗം മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.

ആലക്കോട് റോഡ് മന്നയില്‍ തുടങ്ങിയ ഓഫീസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

വിശാലമായ ഹാളും ഫ്രണ്ട് ഓഫീസും മിനി ഹാളും അടങ്ങിയതാണ് ഓഫീസ്.

തളിപ്പറമ്പ് മുനിസിപ്പല്‍ പരിധിയിലെ മുസ്‌ലിം ലീഗില്‍ മഹമൂദ് അള്ളാംകുളത്തെ അനുകൂലിക്കുന്ന വിഭാഗം നേരത്തെ മുനിസിപ്പല്‍ മുസ്‌ലിം ലീഗിനും പോഷക ഘടകങ്ങള്‍ക്കും പുതിയ കമ്മിറ്റി പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

അതിന്റെ തുടര്‍ച്ചയായാണ് ഈ വിഭാഗം മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിക്കായി ഓഫീസ് തുടങ്ങിയത്.

പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എ. സിദ്ദിഖ് (ഗാന്ധി) അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കെ.വി.അസ്സുഹാജി, പി.എം.മുസ്തഫ, യു.എം.ശറഫുദ്ധീന്‍, കെ.മൊയ്ദു, മിക്ദാദ് ചപ്പന്‍, എന്‍.എ.സിദ്ദിഖ്, കായക്കുല്‍ ഹഫ്‌സത്ത്, എം സജ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.

ഷാഫി അസ്ഹരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് ബഷീര്‍ സ്വാഗതവും ട്രഷറര്‍ കെ പി ഹനീഫ നന്ദിയും പറഞ്ഞു.