തളിപ്പറമ്പ് നഗരസഭ-അള്ളാംകുളം വാര്‍ഡ് വാര്‍ഡ്‌സഭ ചേര്‍ന്നു.

തളിപ്പറമ്പ്:തളിപ്പറമ്പ് നഗരസഭ വാര്‍ഡ് സഭകള്‍ ആരംഭിച്ചു. 12-ാം വാര്‍ഡായ അള്ളാംകുളത്തെ വാര്‍ഡ്‌സഭ ഫാറൂഖ് നഗര്‍ അംഗന്‍വാടിയില്‍ ചെര്‍ന്നു.
വാര്‍ഡ് കൗണ്‍സിലറും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ എം.കെ.ഷബിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
പരിപാടിയില്‍ നഗരസഭാ കൗണ്‍സിലര്‍ സി.മുഹമ്മദ്‌സിറാജ്, നഗരസഭാ ഉദ്യോഗസ്ഥ ഗീത എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു.
വാര്‍ഡിന്റെ സര്‍വതോന്‍മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. വിനോദ്മാസ്റ്റര്‍ പ്രസംഗിച്ചു.
