വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.അലോക് കുമാര്‍ 26 ന് ചെറുതാഴത്ത്.
പിലാത്തറ: ശ്രീരാഘവപുരം സഭായോഗത്തിന്റെ ആസ്ഥാനമായി കണ്ണിശ്ശേരി കാവില്‍ മൂന്ന് കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന വേദമന്ദിരത്തിന്റെ ശിലാസ്ഥാപനം ജനുവരി 26 ന് രാവിലെ 10 മണിക്ക് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.അലോക് കുമാര്‍ നിര്‍വ്വഹിക്കും.
മൂന്ന് നിലകളിലായി പരമ്പരാഗത കേരളീയ വാസ്തുവിദ്യാ സമ്പ്രദായത്തില്‍ നിര്‍മ്മിക്കുന്ന വേദമന്ദിരത്തില്‍ വേദപാഠശാലകള്‍, വസ്തീഗൃഹം, ഗോശാല, ഉദ്യാനം, കുളം എന്നിവയും ഉണ്ടാകും.
തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക സഭ തൃക്കൈക്കാട്ട് മുഞ്ചിറ മഠം മൂപ്പില്‍ സ്വാമിയാര്‍ ശ്രീമദ് പരമേശ്വര ബ്രഹ്‌മാനന്ദതീര്‍ത്ഥ സ്വാമികള്‍ അദ്ധ്യക്ഷത വഹിക്കും.
തിരുവിതാംകൂര്‍ രാജകുടുബാംഗം പത്മനാഭദാസ അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ സഭ ഉല്‍ഘാടനം ചെയ്യും.
ശ്യംഗേരി ശ്രീ ശാരദാപീഠം അഡ്മിനിസ്‌ട്രേറ്റര്‍ പത്മശ്രീ ഡോ.വി.ആര്‍.ഗൗരീശങ്കര്‍ മുഖ്യാതിഥി ആയിരിക്കും.
സച്ചിതാനന്ദഭാരതി സ്വാമികള്‍, ബദരീനാഥ് റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരി, പേര്‍ക്കുണ്ഡി വാദ്ധ്യാന്‍ ഹരി നമ്പൂതിരി, പ്രൊഫ.ടി.സി. ഗോവിന്ദന്‍ നമ്പുതിരി, മരങ്ങാട് നാരായണന്‍ നമ്പുതിരി എന്നിവര്‍ സംസാരിക്കും.
വേദ സംരക്ഷണത്തിന് സഭായോഗം ഏര്‍പ്പെടുത്തിയ പരമോന്നത ബഹുമതിയായ ശ്രോത്രിയ രത്‌നം പുരസ്‌കാരം ചടങ്ങില്‍ വെച്ച് കോലത്തിരി തമ്പുരാന്‍ ഉത്രട്ടാതി തിരുനാള്‍ രാമവര്‍മ്മരാജ പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കും.
തുടര്‍ന്ന് രാഘവപുരം സംഗീത സഭയുടെ സംഗീത കച്ചേരി, വൈകീട്ട് 7.30 ന ശ്രീവിദ്യ കലാകേന്ദ്രം അവതരിപ്പിക്കുന്ന ദക്ഷയാഗം കഥകളി എന്നിവ അരങ്ങേറും